പത്തനംതിട്ട: സ്കൂള് വിദ്യാര്ഥി കളുടെ മാനസിക ഉല്ലാസവും സന്തോഷകരമായ പഠനാന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സന്തോഷത്തോടെ പഠിക്കാം. ജില്ലാതല കാമ്പയിന്റെ ഉദ്ഘാടനം പത്തനംതിട്ട മാര്ത്തോമ്മ ഹയര് സെക്കന്ഡറി സ്കൂളില് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല നിര്വഹിച്ചു. ജില്ലാ മെഡിക്കല് ഓഫിസര് ഡോ. ജെ. മണികണ്ഠന് അധ്യക്ഷത വഹിച്ചു.
ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല് ഓഫിസര് ഡോ. റ്റി. സാഗര് ബോധവത്കരണ ക്ലാസ് നയിച്ചു. കാമ്പയിന്റെ ഭാഗമായി സന്തോഷത്തോടെ പഠിക്കാം എന്ന ആശയം മുന്നിര്ത്തി വിദ്യാര്ഥികള്ക്കായി ബോധവത്കണ ക്ലാസുകൾ, സംവാദങ്ങള്, കൗണ്സിലിംഗ് സെഷനുകള് വിവിധ സര്ഗാത്മക പ്രവര്ത്തനങ്ങള് എന്നിവ സംഘടിപ്പിക്കും. വിദ്യാര്ഥികളെ ലഹരിക്ക് അടിമപ്പെടാതെ സംരക്ഷിക്കുന്നതിനും ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിനായി സ്കൂള് തലങ്ങളില് പിയര് എജ്യൂക്കേറ്റര്മാര് വഴി ബോധവത്കരണം നടത്തും.
ആരോഗ്യം, മെഡിക്കല് വിദ്യാഭ്യാസം, വിദ്യാഭ്യാസം വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില് പരിപാടികള് ഏകോപിപ്പിക്കുന്നത്. ആഗോള കൈകഴുകല് ദിനത്തിന്റെ ഭാഗമായും, സന്തോഷത്തോടെ പഠിക്കാം കാമ്പയിന്റെ ഭാഗമായും ആരോഗ്യവകുപ്പ് തയാറാക്കിയ ബോധവത്കരണ പോസ്റ്ററിന്റെ പ്രകാശനവും ചടങ്ങില് നടന്നു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര് ഡോ. ജി.നു ജി തോമസ്, ജില്ലാ ഡെപ്യൂട്ടി എജ്യൂക്കേഷന് ആന്ഡ് മീഡിയ ഓഫിസര്മാരായ ആർ. ദീപ, എം. പി. ബിജു കുമാർ, പത്തനംതിട്ട മാര്ത്തോമ്മാ സ്കൂള് പ്രിന്സിപ്പാള് ഹേമ മേരി മാത്യു, ജില്ലാ ആർ.ബിഎസ്കെ കോ-ഓഡിനേറ്റര് ജിഷ സാരു തോമസ് എന്നിവര് പങ്കെടുത്തു.